A new photo of Actress Bhavana and Naveen goes viral on social media.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന മലയാളസിനിമയിലേക്കെത്തുന്നത്. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയിലെ മറ്റ് ഭാഷാചിത്രങ്ങളിലെയും സജീവസാന്നിധ്യമാണ് ഭാവന. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളായിരുന്നു തുടക്കം മുതല്‍ താരത്തിനെ തേടിയെത്തിയത്. സഹോദരി വേഷങ്ങള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ നായികാവേഷവും താരത്തിന് ലഭിച്ചിരുന്നു. ഭാഷാഭേദമില്ലാതെ സിനിമയില്‍ നിറഞ്ഞു നില്‍ക്കാനും താരത്തിന് കഴിഞ്ഞു. തുടക്കത്തില്‍ നാടന്‍ പെണ്‍കുട്ടിയായി പ്രത്യക്ഷപ്പെട്ട താരം ഇടയ്ക്ക് കിടിലന്‍ മേക്കോവറിലൂടെയെത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.കന്നഡ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് നിര്‍മ്മതാവും നടനുമായ നവീനുമായി പ്രണയത്തിലാവുന്നത്. തുടക്കത്തില്‍ താരം ഈ വാര്‍ത്ത നിഷേധിച്ചുവെങ്കിലും പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്.